കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നും പുതിയ കൊവിഡ് പോസിറ്റീവ് കേസുകളില്ല. വീടുകളില്‍ നിരീക്ഷണത്തിനായി 17 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 46 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 341 ആയി. ഇതില്‍ 97 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 244 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
വിശദാംശങ്ങള്‍ ഇങ്ങനെ:
• ഇന്ന് പുതുതായി ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു .
• ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെയാണ് ഒരാളെയാണ് ഡിസ്ചാര്‍ജ് ചെയ്തത് .
• നിലവില്‍ 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.
• കളമശ്ശേരി മെഡിക്കല്‍ കോളേജ് – 7
• ആലുവ ജില്ലാ ആശുപത്രി – 3
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
• സ്വകാര്യ ആശുപത്രികള്‍ – 7
• ഇന്ന് ജില്ലയില്‍ നിന്നും 50 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 53 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 52 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
• ഇന്ന് 190 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 127 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുവാനും കോളുകള്‍ എത്തി. ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാമെന്ന് അന്വഷിച്ചുകൊണ്ടുമുള്ള കോളുകള്‍ എത്തി. സാമൂഹിക അകലം പാലിച്ചു കൊണ്ട് ചുരുങ്ങിയ ജീവനക്കാരെ വെച്ചാണ് ഇളവുകള്‍ ലഭിച്ച മേഖലകളില്‍ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന് നിര്‍ദേശം നല്‍കി.
• കൊറോണ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് 150 അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നല്‍കി.
• ഇന്ന് ജില്ലയില്‍ 122 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 91 എണ്ണം പഞ്ചായത്തുകളിലും, 31 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 21854 പേര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കി. ഇതില്‍ 5261 പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്.
• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്ന് 4,062 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളിലായി 39 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററിലാണ്.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 145 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ഇത് കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 12 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്‍കി.
• ഐ. എം. എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരെ വിളിച്ചു. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.
• ഇന്നലെ (25 .04.2) കൊച്ചി തുറമുഖത്ത് 3 കപ്പലുകള്‍ എത്തി. അതിലെ 92 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല