24.9 C
Kottayam
Saturday, June 6, 2026

മസാജ് ചെയ്‌തുതരാമെന്ന് പറഞ്ഞ് മുറിയിൽ കയറി; വിദേശവനിതയെ ലൈംഗികപീഡനത്തിനിരയാക്കിയ ഹോം സ്റ്റേ ഉടമ പിടിയിൽ

Must read

ആലപ്പുഴ: വിദേശവനിതയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഹോം സ്‌റ്റേ ഉടമ അറസ്‌റ്റിൽ. ആലപ്പുഴ കളക്‌ടറേറ്റിന് സമീപമാണ് സംഭവം. ആലപ്പുഴ സ്വദേശി ഷയാസ്(27)ആണ് അറസ്റ്റിലായത്. ഇയാളുടെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന വിദേശ വനിതയോട് മസാജ് ചെയ്‌ത് തരാം എന്ന് പറഞ്ഞ് ഷയാസ് മുറിയിൽ കയറി. ശേഷം ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ വിദേശവനിത ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഷയാസിനെ റിമാൻഡ് ചെയ്‌തു.

മൂന്നാറിൽ 11കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ജാർഖണ്ഡ് സ്വദേശി പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ സെലയ് (35) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കവേയാണ് പ്രതി പിടിയിലാവുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയെ പ്രതിയും ഭാര്യയും കൊടുംകാട്ടിൽ കഴിഞ്ഞത് അഞ്ച് ദിവസമാണ്. കഴിഞ്ഞ ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

- Advertisement -

വയറ് വേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവിൽ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേയ്ക്ക് കടന്ന ഇവർ അഞ്ച് ദിവസത്തോളം കൊടുംകാട്ടിൽ തങ്ങി.

- Advertisement -

പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തി. ബസ് മാർഗം തമിഴ്നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

ഭാര്യയെ ബസിൽ നിന്ന് പിടികൂടി. ഇയാൾ ബസിൽ നിന്ന് ഇറങ്ങി ബോഡിമെട്ട് റോഡിലൂടെ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെയും എക്‌സൈസ് സംഘത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് മൂന്നാർ പൊലീസ് ഇയാളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week