27.8 C
Kottayam
Tuesday, September 24, 2024

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

Must read

ചെന്നൈ: ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടവുമായി സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ എത്തിയ ടീം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി. 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 420 എന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ദിനം ചായയ്ക്ക് മുന്‍പ് തന്നെ തോല്‍വി സമ്മതിച്ചു. ഇന്ത്യയുടെ ഇന്നിംഗ്‌സ് 192 റണ്‍സില്‍ അവസാനിച്ചു.

വിരാട് കോഹ്ലി (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് ബൗളിംഗിനെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അന്തകരായത്. സ്റ്റോക്‌സും ആര്‍ച്ചറും ബെസും ഓരോ വിക്കറ്റ് നേടി. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

39/1 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ലീച്ചിന് മുന്നില്‍ പൂജാര വീണു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകള്‍ക്ക് ശേഷം രഹാനെയും മടക്കി ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

ഋഷഭ് പന്ത് (11), വാഷിംഗ്ടണ്‍ സുന്ദര്‍ (0), ആര്‍.അശ്വിന്‍ (9) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. പൊരുതി നിന്ന കോഹ്ലിയെ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ന്നു.

ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം ഇതേവേദിയില്‍ 17ന് തുടങ്ങും. സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 578, രണ്ടാം ഇന്നിംഗ്‌സ് 178. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 337, രണ്ടാം ഇന്നിംഗ്‌സ് 192.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

Popular this week