26.2 C
Kottayam
Friday, June 5, 2026

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്ക, മത്സരം ഗോൾരഹിത സമനില

Must read

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി യുഎസ്എ. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില അമേരിക്കയോട് വഴങ്ങുകയായിരുന്നു. ലോകകപ്പില്‍ യുഎസ്എയെ തോല്‍പിക്കുക എന്നത് ബാലികേറാമലയായി ഇംഗ്ലണ്ടിന് തുടരുകയാണ്. ലോകകപ്പില്‍ നാളിതുവരെ ഇംഗ്ലണ്ടിന് യുഎസ്എയെ തോല്‍പിക്കാനായിട്ടില്ല. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം.  

ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ സൂക്ഷിച്ചിട്ടും യുഎസ്എ കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ആദ്യപകുതിയില്‍. പക്ഷേ 45 മിനുറ്റുകളിലും ഒരു മിനുറ്റ് അധികസമയത്തും ഗോള്‍ പട്ടിക തുറന്നില്ല. ഇംഗ്ലണ്ട് അഞ്ചും യുഎസ്എ ആറും ഷോട്ടുകള്‍ക്ക് ശ്രമിച്ചു. ഹാരി കെയ്നിനൊപ്പം ബുക്കായോ സാക്ക, മേസന്‍ മൗണ്ട്, റഹീം സ്റ്റെർലിംഗ് എന്നിവരുണ്ടായിട്ടും ഇംഗ്ലണ്ടിന് പന്ത് വലയിലെത്തിക്കാനായില്ല.

മറുവശത്ത് യൂറോപ്യന്‍ ലീഗുകളിലെ പരിചയത്തിന്‍റെ കരുത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചും തിമോത്തി വിയ്യയും സെർജിനോ ഡസ്റ്റുമെല്ലാം അപ്രതീക്ഷിത ആക്രമണങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പുലിസിച്ചിന്‍റെ ശ്രമങ്ങള്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയിരുന്നില്ലെങ്കില്‍ ആദ്യപകുതിയില്‍ ഇംഗ്ലണ്ട് പിന്നിലായേനേ. 

- Advertisement -

രണ്ടാംപകുതി തുടങ്ങിയത് യുഎസ്എയുടെ ആക്രമണത്തോടെയാണ്. നിരന്തര ആക്രമണങ്ങളുമായി പുലിസിച്ച് ഇംഗ്ലീഷ് മടയിലേക്ക് പാഞ്ഞുകയറിയെങ്കിലും പിറ്റ്‍ഫോർഡിന്‍റെ ജാഗ്രത ഗുണം ചെയ്തു. മറുവശത്ത് അമേരിക്കന്‍ ഗോളി മാറ്റ് ടർണറും മോശമാക്കിയില്ല.

- Advertisement -

ഇഞ്ചുറിടൈമില്‍ അവസരം കെയ്ന് മുതലാക്കാതെ വന്നതോടെ മത്സരം 0-0ന് അവസാനിച്ചു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ബിയില്‍ നാല് പോയിന്‍റുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍. ഇറാന്‍ രണ്ടും(3 പോയിന്‍റ്), യുഎസ്എ(2 പോയിന്‍റ്) മൂന്നും സ്ഥാനങ്ങളിലാണ്. ഒരു പോയിന്‍റ് മാത്രമുള്ള വെയ്ല്‍സ് നാലാമത് നില്‍ക്കുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week