തിരുവനന്തപുരം: കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടൂര്‍ സ്വദേശിനി അഞ്ജനയെയാണ് (21) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഭക്ഷണത്തിനെത്താതിനാല് സഹപാഠി മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അഞ്ജന കട്ടിലില്‍ മരിച്ചു കിടക്കുന്നത് കാണുന്നത്. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടി. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News