24.7 C
Kottayam
Friday, November 15, 2024
test1
test1

വിവാഹ നിശ്ചയ ചടങ്ങിന് ഭക്ഷണം സ്വിഗ്ഗിയിൽ നിന്ന്; സ്വിഗ്ഗിയുടെ മറുപടി വൈറൽ, കമന്റിട്ട്‌ എച്ച്ഡിഎഫ്സിയും

Must read

മുംബൈ:’കാത്തിരിക്കാന്‍ കഴിയില്ല. എല്ലാം പെട്ടെന്ന് വേണം.’ പുതിയ തലമുറയുടെ ആപ്തവാക്യമിതാണെന്ന് തോന്നും ചില കാര്യങ്ങള്‍ കണ്ടാല്‍. ഒരു ഇരുപത് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തിലെ വിവാഹ വീടുകളിലെ സ്ഥിരം കാഴ്ച, അയല്‍ക്കാരൊക്കെ എത്തി, എല്ലാവരുടെയും സഹകരണത്തോടെ തലേന്നത്തെ ആഘോഷത്തിനുള്ള ഭക്ഷണം ഉണ്ടാക്കാല്‍ പരിപാടിയാണ്. ഇന്ന് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ പോലും ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമായി കഴിഞ്ഞു.

വിവാഹമോ മറ്റെന്തെങ്കിലും ആഘോഷമോ ഉണ്ടെങ്കില്‍ ഭക്ഷണ പരിപാടികള്‍ ഏതെങ്കിലും കേറ്ററിംഗുകാരെ ഏല്‍പ്പിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനും അതിനായി സഹായിക്കാനും മെനക്കെടാനും ആളില്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍, വിവാഹ നിശ്ചയത്തിനുള്ള ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്താല്ലോ. അതെ അത്തരമൊരു സംഭവത്തെ കുറിച്ചുള്ള കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

അതിനിടെ മറുപടിയുമായി സ്വിഗ്ഗിയും എത്തി. ‘ഞങ്ങളുടെ ക്രേസി ഡീലുകൾ ഈ ആളുകളേക്കാൾ നന്നായി മറ്റാരും ഉപയോഗിച്ചിട്ടില്ല. ഞങ്ങളിൽ നിന്നും വിവാഹ ഭക്ഷണം വാങ്ങുക.’ എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മറ്റൊരാള്‍ കൂടി കുറിപ്പെഴുതാനെത്തി. എച്ച് ഡി എഫ് സി ബാങ്കായിരുന്നു അത്. ‘എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ സ്വിഗ്ഗിയില്‍ വിവാഹ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 10% ക്യാഷ്ബാക്ക് ഉപയോഗിച്ച് ഞങ്ങൾ അധിക സന്തോഷം ചേർക്കും.’ എന്നായിരുന്നു എച്ച്ഡിഎഫ്സിയുടെ കുറിപ്പ്.

ഇതോടെ കുറിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. ‘എല്ലാം ഒരു പരസ്യ കാലത്ത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ‘ഞാൻ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. നിങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങളുടെ പണം, നിങ്ങളുടെ പാർട്ടി. നിങ്ങളുടെ മാർസി.” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Srilanka Election🎙ശ്രീലങ്കൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിൽ ദിസനായകെയുടെ പാർട്ടി മുന്നിൽ,തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകം

കൊളംബോ: ശ്രീലങ്കയിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാർക്സിസ്റ്റ് ചായ്‌വുള്ള പ്രസിഡൻ്റ് അനുര കുമാര ദിസനായകെയെ സംബന്ധിച്ച് നിർണ്ണായകമാണ്. നിലവിൽ പോസ്റ്റൽ വോട്ടുകളുടെ ഫലും നേരത്തെ പുറത്ത് വന്ന അഭിപ്രായ സർവെകളും എൻപിപിക്ക്...

Wayanad disater🎙കേരളം കേന്ദ്രത്തിന്റെ ഭൂപടത്തിലില്ല;മോദി വന്ന് ഫോട്ടോഷൂട്ട് നടത്തിപ്പോയതാണ്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ...

Turkey Vs Israel🎙 ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച്‌ തുര്‍ക്കി,ഗാസയിലെ കൂട്ടക്കൊലയില്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്ന്‌ ഉര്‍ദുഗാന്‍

അങ്കാറ: ഹമാസിനെ അമര്‍ര്‍ച്ച ചെയ്യുന്നതിനായി ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി. ഗാസയില്‍ സമാധാനം കൊണ്ടുവരാത്ത പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ്...

Crime🎙 വീട്ടമ്മയുടെ ചിത്രം വിവാഹ വെബ്‌സൈറ്റില്‍,പണം നല്‍കിയ യുവാക്കള്‍ക്ക് ചിത്രം അയച്ചുകൊടുത്തു; പ്രതികളെ പൊക്കി പരാതിക്കാര്‍

പത്തനംതിട്ട: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് പണം വാങ്ങി അയച്ചു കൊടുത്ത് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട്...

Cheating🎙 വിദേശജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് കംബോഡിയയില്‍,ജോലി സൈബര്‍ തട്ടിപ്പ്;ഒടുവില്‍ കുടുങ്ങി

കൊല്ലം: സൈബര്‍ തട്ടിപ്പുകള്‍ പലവിധത്തിലാണ് മലയാളികളെ തേടിയെടത്തുന്നത്. ഇത്തരം തട്ടിപ്പുകാരെ എത്രകണ്ട് പൊക്കിയാലും വീണ്ടും സമാനമായ തട്ടിപ്പുകള്‍ക്ക് ആളുകള്‍ ഇരയാകും. അത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ശീലമായ മലയാളികള്‍ക്ക് പാഠമായി മറ്റൊരു തട്ടിപ്പു സംഭവം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.