32.3 C
Kottayam
Thursday, May 2, 2024

ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ ആസ്തികള്‍ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു

Must read

ന്യൂഡല്‍ഹി : നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല എം പിയുടെ 11.86 കോടി മൂല്യം വരുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെ കെ സി എ) ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിരിക്കുന്നത്.

2002- 11 കാലയളവില്‍ 43.69 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരേയുണ്ടായ ആരോപണം. തുടര്‍ന്ന് അടുത്തിടെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫാറൂഖ് അബ്ദുല്ലയെ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. ആകെ 11.86 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

2018ലാണ് സാമ്പത്തിക കുറ്റകൃത്യമാരോപിച്ച്‌ ഫാറൂഖ് അബ്ദുല്ലയുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ സിബിഐ കുറ്റപത്രം ഫയല്‍ ചെയ്യുന്നത്.ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രണ്ട് പാര്‍പ്പിട കെട്ടിടം, ഒരു വാണിജ്യ കെട്ടിടം, മൂന്ന് പ്ലോട്ടുകള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇവയുടെ വിപണി മൂല്യം 60- 70 കോടി വരും. ഈ കേസുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുല്ലയെ രണ്ട് തവണ ഒക്ടോബറില്‍ ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week