KeralaNews

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി, സ്ഥലം മാറ്റം ചെന്നൈയ്ക്ക്

കൊച്ചി: സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം.

ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വർഷം മുൻപ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button