ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ഹലൻ വനമേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പരുക്കേറ്റ മൂന്നു സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതൽ സൈനികരെ എത്തിച്ചതായും തിരച്ചിൽ ഊർജിതമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News