തിരുവനന്തപുരം:രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
1998 ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2018 ഒക്‌ടോബര്‍ 31 വരെ സമയം നല്‍കിയിരുന്നു. ഇതിനുശേഷവും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ ഗവണ്‍മെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.
റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News