31.8 C
Kottayam
Sunday, November 24, 2024

ഇന്നത്തെ തൊഴിൽ അവസരങ്ങൾ

Must read

ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍

കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

യോഗ്യത: ബി.എസ്‌സി. ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷ കാലയളവുളള ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മള്‍ട്ടിമീഡിയ, ആനിമേഷന്‍ ആന്റ് ഗ്രാഫിക്‌സില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയം അഭികാമ്യം. വേതനം: 21,000/- രൂപ. താല്‍പ്പര്യമുളളവര്‍ www. recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 4 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ട്യൂട്ടര്‍; അഭിമുഖം 25ന്

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ട്യൂട്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. ഒരു ഒഴിവാണുള്ളത്.

യോഗ്യത: എതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബി.എസ് സി എം.എല്‍.ടി,രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 25നും 35നും മധ്യേ. ജില്ലയിയിലോ സമീപ മേഖലകളിലോ ഉള്ളവര്‍ക്ക് മുന്‍ഗണന.

tdmcalappuzha @gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 24ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ നല്‍കാം. അഭിമുഖത്തിന് എത്തുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഒ.ആര്‍.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.

ജില്ലയില്‍ താമസിക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീന്‍ പള്ളി കോംപ്ലക്‌സ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിന് മുന്‍പ് നല്‍കണം. ഫോണ്‍: 9846200143.

തൊഴില്‍ പരിശീലനം

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിനു കീഴിലെ ചിതലി ഖാദി ഉത്പാദന കേന്ദ്രത്തിലേക്ക് വാര്‍പ്പിങ്, നെയ്ത്ത് എന്നീ വിഭാഗത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നു. 18 നും 38 നുമിടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 31 നകം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം, വെസ്റ്റ് ഫോര്‍ട്ട്, പാലക്കാട് വിലാസത്തില്‍ അപേക്ഷകള്‍ തപാലിലോ ഓഫീസിലോ നല്‍കണമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 534392

കുക്ക് നിയമനം

മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല്‍, മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുക്കുമാരെ നിയമിക്കുന്നു. യോഗ്യത എട്ടാം ക്ലാസ്, പ്രവൃത്തി പരിചയം. ഹോസ്റ്റല്‍ മാനേജ്‌മെന്റ്/ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പരിചയം തെളിയിക്കുന്ന രേഖകളുമായി മെയ് 25 ന് രാവിലെ 10 ന് ചിറ്റൂര്‍, കച്ചേരിമേട്, മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസില്‍ എത്തണമെന്ന് ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496070367

അധ്യാപക നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം വിഭാഗത്തില്‍ ഒന്ന്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സംസ്‌കൃതം വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ മെയ് 26 ന് രാവിലെ 11 നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ടിന് രാവിലെ 11 നും അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖ സമയത്ത് നല്‍കണം. ഫോണ്‍: 04924 254142

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2022-2023 അദ്ധ്യായന വര്‍ഷം വാര്‍ഡന്‍ (1) (പെണ്‍) വാച്ച്‌മാന്‍ (1) ആണ്‍, കുക്ക് (2) പെണ്‍, പിടിഎസ് (1) പെണ്‍, എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 24 ന് ഇടുക്കി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ആഫീസില്‍ രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ വാക് ഇന്‍ ഇന്റന്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായിട്ടുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. 55 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. പിടിഎസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 4 -ാം ക്ലാസ് പാസായവരും, വാച്ച്‌മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 7-ാം ക്ലാസ് പാസായവരും, വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും ആയിരിക്കണം. കുക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും, കൂടാതെ ഗവണ്‍മെന്റ് ഫുഡ്ക്രാഫറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രോഡക്ഷന്‍ എന്ന കോഴ്സ് പാസായവരും ആയിരിക്കണം. ഒരാള്‍ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. ഫോണ്‍: 04862-296297

അധ്യാപക ഒഴിവ്

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മെയ് 27 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജാരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അഭിമുഖം

കോന്നി ഐ.എച്ച്‌.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടക്കും. മെയ് 24 ന് രാവിലെ 10 ന് മാത്തമാറ്റിക്സ് 11 ന് ഇംഗ്ലീഷ് , മെയ് 25ന് രാവിലെ 10 ന് കൊമേഴ്സ്, മെയ് 27ന് രാവിലെ 10ന് കമ്ബ്യൂട്ടര്‍ സയന്‍സ് ഉച്ചക്ക് 12ന് പ്രോഗ്രാമര്‍ എന്നീ സമയക്രമങ്ങളില്‍ ഇന്റര്‍വ്യൂ നടക്കും. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രോഗ്രാമര്‍ തസ്തികയ്ക്ക് പി.ജി.ഡി.സി.എ/ബി.എസ്.സി കമ്ബ്യൂട്ടര്‍സയന്‍സ് ആണ് യോഗ്യത. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളജില്‍ എത്തണം. ഫോണ്‍ : 8547005074.

ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എന്‍.സി.ടി.ഐ.സി.എച്ചില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചര്‍/ആര്‍ട്സ് ബിരുദവും എം.ബി.എയും സൈക്കോളജി, എന്‍.എല്‍.പി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഡിപ്ലോമ/സര്‍ട്ടിഫൈഡ് ട്രെയിനിങ്ങുമാണു യോഗ്യതകള്‍. കല, ടൂറിസം, സാംസ്‌കാരികം എന്നീ മേഖലകളിലെ എഴുത്തുകാരും പ്രതിഭകളുമായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അടക്കമുള്ള മറ്റു വിവരങ്ങള്‍ www. nctichkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. മേയ് 30 വരെ അപേക്ഷ സ്വീകരിക്കും. ഈ തസ്തികയിലേക്ക് ഒരിക്കല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഫിസിക്‌സ് ഗസ്റ്റ് ലക്ചറര്‍

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളജില്‍ ഫിസിക്‌സ് ഗസ്റ്റ് ലക്ചറെ 2023 മാര്‍ച്ച്‌ 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളുമായി 27ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.

ഫീമെയില്‍ വാര്‍ഡന്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയില്‍ ജോലി ചെയ്ത മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്‌) പ്രായമുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 7നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ചിത്രകലാ അധ്യാപക ഒഴിവ്

സാസംസ്‌കാരിക വകുപ്പിനു കീഴില്‍ വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ചിത്രകല അധ്യാപക ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാര്‍ട്‌സില്‍ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്- 695013 എന്ന വിലാസത്തില്‍ മേയ് 25ന് മുമ്ബ് അപേക്ഷിക്കണം. ഫോണ്‍: 0471-2364771, ഇ-മെയില്‍: secretaryggng @gmail.com.

പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഒഴിവുകള്‍

ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാന്‍ മന്ത്രി മത്സ്യസമ്ബദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റില്‍ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജര്‍, മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയ്ക്ക് ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈന്‍ ബയോളജി/ ഫിഷറീസ് എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബരുദം/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയില്‍ ഡോക്ടറേറ്റ്, മാനേജ്‌മെന്റില്‍ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്ബ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ എന്നിവയില്‍ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ ഏഴ് വര്‍ത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.

സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജര്‍ തസ്തികയില്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാര്‍ജ് സ്‌കെയില്‍ ഡാറ്റ പ്രോസസിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www. fisheries.kerala.gov.in. അപേക്ഷകള്‍ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir @gmail.com എന്ന മെയില്‍ അഡ്രസിലോ മേയ് അഞ്ചിന് മുമ്ബ് ലഭിക്കണം.

ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ എന്‍.സി.ടി.ഐ.സി.എച്ചില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിരങ്ങള്‍ക്ക്: www. nctichkerala.org.

ഡെപ്യൂട്ടേഷന്‍ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ 63,700-1,23,700 രൂപ ശമ്ബള സ്‌കെയില്‍ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്- നിയമസഭാ സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലോ അണ്ടര്‍ സെക്രട്ടറി/ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫര്‍മയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്ബള സ്‌കെയില്‍ ജോലി ചെയ്യുന്നവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അന്‍പത്തിയഞ്ച് ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23, എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിനകം ലഭിക്കണം. ഫോണ്‍: 0471-2478193, ഇ-മെയില്‍: culturedirectoratec @gmail.com.

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളജില്‍ 2022-23 അക്കാദമിക് വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതല്‍ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളില്‍ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www. gcelanthoor.ac.in.

അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ ബയോടെക്‌നോളജി വിഷയത്തില്‍ നിലവിലുള്ള രണ്ട് ഒഴിവുകളില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായി മെയ് 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 01/22 വരെ) അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി മെയ്് 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നേരിട്ടും, www. eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും രജിസ്ട്രേഷന്‍ പുതുക്കാം. ഫോണ്‍: 04868 272262

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

കണ്ണൂര്‍:കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.  കര്‍ണാടക സ്വദേശികളായ 23...

ലോകത്ത് തന്നെ ആദ്യം; ഇരുശ്വാസകോശങ്ങളും മാറ്റിവെച്ചു, ശസ്ത്രക്രിയ നടത്തിയത് റോബോട്ട്

ന്യൂയോർക്ക്: ശസ്ത്രക്രിയ രംഗത്ത് റോബോട്ടുകളുടെ സഹായം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നാല്‍ പൂര്‍ണ്ണമായും ഒരു ശസ്ത്രക്രിയ റോബോട്ട് ചെയ്ത ചരിത്രമില്ല. ഇപ്പോഴിതാ അത് തിരുത്തിക്കുറിച്ചെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. അന്‍പത്തിയേഴ് വയസുള്ള സ്ത്രീയുടെ...

ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ; ആന്റണിയോട്‌ സംസാരിക്കാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ്; സിനിമ തന്നെ വേണ്ടെന്ന് വച്ച് മോഹന്‍ലാല്‍

കൊച്ചി:ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന്‌ പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന്‌ കേട്ടാല്‍ ചേര്‍ത്തു വായിക്കുന്ന പേരാണ് ആന്റണി...

തകർത്തടിച്ച് സഞ്ജു ; നൽകുന്നത് വലിയ സൂചനകൾ! രാജസ്ഥാന്‍റെ നായകന്‍ മാത്രമായിരിക്കില്ല ഇനി മല്ലുബോയ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം മുന്നില്‍ നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള വ്യക്തമായ സൂചന നല്‍കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍...

വാഹന പരിശോധനയിൽ കുടുങ്ങി ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ എംഡിഎംഎ

ആലപ്പുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ് (21), ദർവീഷ് (20), ആലപ്പുഴ സ്വദേശി സോനു(19) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.  ഇവരിൽ നിന്നും 82...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.