പെരുമ്പാവൂരില്‍ ഉമി കത്തിക്കുന്ന ടണലില്‍ വീണ് തൊഴിലാളി മരിച്ചു

പെരുമ്പാവൂര്‍: എറണാകുളം ഓടക്കാലി തലപ്പുഞ്ചയില്‍ അരി കമ്പിനിയിലെ തൊഴിലാളി ഉമിതീയില്‍ വീണ് മരിച്ചു. ബീഹാര്‍ സ്വദേശി രവി കിഷനാണ് (20) മരിച്ചത്. തലപ്പുഞ്ചയിലെ റൈസ്‌കോ അരി കമ്പനിയില്‍ ബുധനാഴ്ച പകല്‍ 12.30 നായിരുന്നു അപകടം. അരിയുടെ ഉമി കത്തിക്കുന്ന 50 അടി ഉയരത്തില്‍ ഫണല്‍ രൂപത്തിലുള്ള ടാങ്ക് ശുചീകരിക്കാന്‍ കയറുന്നതിനിടെ മുകളില്‍ പിടിപ്പിച്ചിരുന്ന ഷീറ്റ് ഒടിഞ്ഞ് 15 അടി താഴ്ചയില്‍ കത്തിക്കൊണ്ടിരുന്ന ഉമിയില്‍ വീണാണ് അപകടം.

അഗ്‌നി സുരക്ഷാസേനയെത്തി റോപ്പിന്റെ സഹായത്തോടെ രവി കിഷനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അഗ്‌നി സുരക്ഷാ സേന സാഹസികമായാണ് മൃതദേഹം പുറത്തെടുത്തത്. സേന അംഗങ്ങളായ എസ് വി ശ്രീകുട്ടന്‍,സി ബി അഭിലാഷ്, ടി എസ് ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കുറുപ്പംപടി പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News