അബുദാബി:യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പിന്റെ അപൂർവ ചിത്രം ലഭിച്ചു. ഗ്രഹത്തിന്റെ രാത്രികാല പ്രതിഭാസമായ ഡിസ്ക്രീറ്റ് അറോറയുടെ ചിത്രമാണ് പകർത്തിയത്. ഭൂമിയിൽ സംഭവിക്കുന്ന ഉത്തര ധ്രുവത്തിലെ അറോറ പ്രതിഭാസത്തിന് സമാനമായ പ്രകാശത്തിന്റെ ചിത്രമാണ് ലഭിച്ചത് .
സൗരോർജത്തിൽ ചാർജ് ചെയ്യപ്പെടുന്ന കണങ്ങൾ അന്തരീക്ഷത്തിൽ പറക്കുമ്പോള്‍ രൂപപ്പെടുന്ന ദീപ്തിയാണ് അറോറ പ്രതിഭാസം. സൗരവികിരണം, ചൊവ്വയുടെ കാന്തികഭാഗങ്ങൾ, അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഈ ചിത്രം സഹായകമാകും.
സൂര്യനും ചൊവ്വയും തമ്മിലെ പഠന മേഖലയിൽ സയൻസിന് വലിയ സാധ്യതകൾ തുറക്കുന്ന കണ്ടെത്തലാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ട്വിറ്റിൽ കുറിച്ചു.
The UAE's Hope Probe, first-ever Arab interplanetary mission, has captured the first global images of Mars’ Discrete Aurora. The high-quality images open up unprecedented potential for the global science community to investigate solar interactions with Mars. pic.twitter.com/5Bt4ZZX2L9
— HH Sheikh Mohammed (@HHShkMohd) June 30, 2021
കണ്ടെത്തൽ ആഗോളതലത്തിൽ ഏറെ പ്രധാനമാണ്. ആദ്യമായാണ് ഈ വിഷയത്തിൽ വ്യക്തമായ നിരീക്ഷണം സാധ്യമാകുന്നതെന്ന് ഹോപ്പ് ദൗത്യത്തിന്റെ മേധാവി ഹെസ്സ മത്രൂഷി പറഞ്ഞു. നേരത്തെ സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന ചൊവ്വാ പഠന മേഖലകളിലേക്ക് നയിക്കാൻ പര്യാപ്തമായ കണ്ടുപിടുത്തമാണിതെന്നാണ് വിലയിരുത്തല്‍