FeaturedHome-bannerKeralaNews
തെരഞ്ഞെടുപ്പ് ദിനത്തിലെ കാർ കത്തിക്കൽ നാടകം,ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് കസ്റ്റഡിയിൽ
![](https://breakingkerala.com/wp-content/uploads/2021/04/pjimage-11-jpg_1200x900xt.jpg)
കൊല്ലം:ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ പോലീസ് ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്തു.സ്വന്തം കാർ കത്തിക്കാൻ ഷിജു വർഗീസ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് പറഞ്ഞു.
ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു.തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ഷിജുവർഗീസിന്റെ ഡ്രൈവറെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം രാവിലെയാണ് ഇ.എം.സി.സി. ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമമുണ്ടായത്. സംഭവത്തിൽ ഷിജുവർഗീസിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News