24 C
Kottayam
Sunday, June 7, 2026

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ വന്‍ ഇടിവ്, കാരണമിതാണ്

Must read

ന്യൂയോര്‍ക്ക്: ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ വന്‍ ഇടിവ്. ടെസ്ലയുടെ ഓഹരികള്‍ 52 ആഴ്ചയ്ക്കിടയില്‍ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയതോടെ മസ്കിന്‍റെ ആസ്തികളുടെ ആകെ മൂല്യം 200 ബില്ല്യണ്‍ യുഎസ് ഡോളറിന് താഴെ എത്തി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം മസ്കിന്‍റെ ആസ്തികളുടെ മൂല്യം ഇപ്പോള്‍ 195.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.

ഏതാണ്ട് 74 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടമാണ് മസ്കിന് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതും അവിടെ നടത്തുന്ന പരിഷ്കാരവും വലിയതോതില്‍ ടെസ്ല ഷെയറുകളെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 

വിപണി വിദഗ്ധനായ ഗാരറ്റ് നെല്‍സണ്‍ ഫോര്‍ബ്സിനോട് സംസാരിച്ചത് അനുസരിച്ച്. ട്വിറ്ററിന്‍റെ ഏറ്റെടുക്കല്‍ മസ്കിന്‍റെ വളര്‍ച്ചയില്‍ മോശം പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്കിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഡീല്‍ ആണെങ്കിലും. അത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

അതേ സമയം ഈ വര്‍ഷം ലോകത്തിലെ കോടീശ്വരന്മാര്‍ക്ക് എല്ലാം ഈ വര്‍ഷം വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഇലോണ്‍മസ്കിന്‍റെ ആസ്തിയില്‍ 62 ബില്ല്യണിന്‍റെ കുറവാണ് കഴിഞ്ഞ ജൂലൈയില്‍ സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബിസോസിന് 63 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തി നഷ്ടം സംഭവിച്ചപ്പോള്‍. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ആസ്തി പകുതിയോളമാണ് കുറഞ്ഞത്.

- Advertisement -

ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 500 ധനവന്മാരായ ആളുകള്‍ക്ക് 2022 ല്‍ മാത്രം നഷ്ടമായത് 1.4 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയാണ് എന്നാണ് പറയുന്നത്. ലോകത്തിലെ ധനവന്മാരുടെ കൂട്ടത്തില് ആറുമാസത്തില്‍ ഇതുവരെ കാണാത്ത ആസ്തി ഇടിവാണ് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

അതേ സമയം ടെസ്ലയുടെ 4 ബില്ല്യണ്‍ വിലയുള്ള ഓഹരികള്‍ മസ്ക് അടുത്തിടെ വിറ്റുവെന്ന വാര്‍ത്ത വന്നിരുന്നു. 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്ന ഇടപാടിന് വേണ്ടിയാണ് ഇതെന്നാണ് വിവരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week