കീവ്: റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിലെ (Ukrine) ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇതാ യുക്രൈനെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്ക് (Elon Musk) രംഗത്ത്. യുക്രൈനായി തന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് (Starlink Satellite Internet) ആക്ടിവേറ്റ് ചെയ്തതായി മക്സ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
യുക്രൈന്‍റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ റഷ്യന്‍ (Russia) അധിനിവേശത്താല്‍ ഇന്‍റര്‍നെറ്റ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ മേഖലകളില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് മസ്ക് എന്നാണ് വിവരം. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇത് സംബന്ധിച്ച് ഇലോണ്‍ മസ്കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. ഇതിന് മറുപടിയായി പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് മസ്ക് അറിയിച്ചത്. ഇതിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്ക് അറിയിച്ചു.
Starlink service is now active in Ukraine. More terminals en route.
— Elon Musk (@elonmusk) February 26, 2022
അതേ സമയം യുക്രൈന്‍ ഔദ്യോഗിക അക്കൗണ്ട് മസ്കിന് നന്ദി അറിയിച്ച് രംഗത്ത് എത്തി. മസ്കിന്‍റെ കീഴിലുള്ള സ്പേസ് എക്സ് കമ്പനിയാണ് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന സ്റ്റാര്‍ലിങ്ക് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇപ്പോള്‍ തന്നെ സ്റ്റാര്‍ലിങ്കിന്‍റെ 2,000 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ ഉണ്ടെന്നാണ് കണക്ക്. കൂടുതല്‍ സര്‍വീസ് വ്യാപിപ്പിക്കാന്‍ ഇത് സ്പേസ് എക്സ് 4,000 ഉപഗ്രഹമായി വര്‍ദ്ധിപ്പിക്കും.
thanx, appreciate it https://t.co/OWm2Yu2WKC
— Ukraine / Україна (@Ukraine) February 26, 2022
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന് നല്ല കാലമല്ല
രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതുവരെ മുൻകൂർ ഓർഡറുകൾക്കായി സ്വീകരിച്ച പണം തിരികെ നൽകാൻ ഇന്ത്യൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നതായി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് . റീഫണ്ട് എപ്പോൾ വേണമെങ്കിലും തിരികെ ലഭിക്കാമെന്ന് തങ്ങളുടെ അംഗങ്ങൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള അതിസമ്പന്നരിലെ രണ്ടാമനായ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എയ്‌റോസ്‌പേസ് കമ്പനിയുടെ സ്ഥാപനമാണ് സ്റ്റാർലിങ്ക്. ഇന്ത്യയിൽ, സ്റ്റാർലിങ്ക് ഉപകരണങ്ങൾക്കായി ഇതിനകം 5000ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വാണിജ്യ ലൈസൻസുകൾ ലഭിക്കാൻ കമ്പനി ബുദ്ധിമുട്ടുകയാണ്. ഇതില്ലാതെ ഇന്ത്യയിൽ സ്റ്റാർലിങ്കിന് സേവനങ്ങളൊന്നും നൽകാൻ കഴിയില്ല.
ലോകമെമ്പാടുമുള്ള ലോ-ലേറ്റൻസി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോ-എർത്ത് ഓർബിറ്റ് നെറ്റ്‌വർക്കിന്റെ ഭാഗമായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന കമ്പനികളിൽ ഒന്നാണ് സ്റ്റാർലിങ്ക്. ഭൂഗർഭ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ എത്തിച്ചേരാൻ പാടുപെടുന്ന വിദൂര പ്രദേശങ്ങളിൽ ഇവർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
എന്നാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക് സേവനം സബ്സ്ക്രൈബ് ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെ ജനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനിക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ബുക്കിംഗ് എടുക്കുന്നതിൽ നിന്നും സേവനങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറാൻ സ്റ്റാർലിങ്ക് തീരുമാനിച്ചത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള വാണിജ്യ ലൈസൻസ് ജനുവരി അവസാനത്തോടെ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാർലിങ്ക് മുന്നോട്ട് പോകുന്നത്. 2022 ഡിസംബറോടെ ഇന്ത്യയിൽ 200000 ഉപകരണങ്ങൾ എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. ആമസോണിന്റെ കൈപ്പറും ബ്രിട്ടീഷ് സർക്കാരും ഇന്ത്യയിലെ ഭാരതി ഗ്രൂപ്പും ചേർന്ന് തകർച്ചയിൽ നിന്ന് കരകയറ്റിയ വൺവെബും സ്റ്റാർലിങ്കിന്റെ എതിരാളികളാണ്.