24.6 C
Kottayam
Friday, June 5, 2026

പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമില്‍ കയറ്റി വാതിലടക്കും; ചോദിച്ചാല്‍ പറയും അമ്മയെ പോലെയെന്ന്;ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് ഉദയന്‍

Must read

കൊച്ചി: നടന്‍ ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. തന്നെ വിവാഹം കഴിക്കുമ്പോള്‍ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായുമാണ് എലിസബത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിരുന്നത് ‘യുഎസ്എ പ്രോഗ്രാം’ എന്നായിരുന്നു. ഫോണ്‍ വരുമ്പോള്‍ യുഎസ്എയില്‍ സ്റ്റേജ് ഷോക്ക് വിളിക്കുന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമില്‍ കയറ്റി വാതിലടക്കും, ചോദിച്ചാല്‍ അമ്മയെ പോലെയാണെന്ന് പറയും എന്നും എലിസബത്ത് പറയുന്നുണ്ട്.

2008-2009 കാലയളവില്‍ ഇയാളുടെ ജീവിതത്തില്‍ ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോള്‍ വരുമ്പോള്‍ ‘യുഎസ്എ പ്രോഗ്രാം’ എന്നാണ് ഫോണില്‍ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോള്‍ പറയും അത് അമേരിക്കയില്‍ കുറച്ച് പ്രോഗ്രാം ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു, അവര്‍ വിളിക്കുന്നതാണെന്ന്. എന്റെ മുമ്പില്‍ വച്ച് ഫോണ്‍ എടുക്കില്ല. പിന്നെ ഒരു തവണ കള്ള് കുടിച്ചിട്ട് ബോധമില്ലാത്ത സമയത്താണ് പലതും പറയുന്നത്. അന്ന് ഇവര്‍ കല്യാണം കഴിച്ചിട്ടുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

- Advertisement -

അവരുമായി ഇഷ്ടത്തിലായിരുന്നുവെന്നും, പക്ഷേ ഒരു അമേരിക്കക്കാരന്‍ നല്ല കാശുകാരനെ കണ്ടപ്പോള്‍ തന്നെ ചതിച്ചിട്ട് പോയി, തനിക്ക് പഠിപ്പില്ലെന്ന് പറഞ്ഞിട്ട് ഇട്ടിട്ട് പോയി എന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. അപ്പോള്‍ എനിക്കും വിഷമം തോന്നി. അതു മാത്രമല്ല ആത്മഹത്യ ചെയ്യാന്‍ നോക്കി, സ്വത്ത് തട്ടിക്കാന്‍ നോക്കി എന്നൊക്കെ പല ആരോപണങ്ങളും ആ പെണ്ണിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതൊക്കെയായിട്ടും ഞാന്‍ വിട്ടു പോകുന്നതിന്റെ കുറച്ച് മുമ്പ് വരെ അവര്‍ വിളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സ്ഥിരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.

- Advertisement -

‘യുഎസ്എ പ്രോഗ്രാം’ എന്നാണ് അവരുടെ പേര് ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രം കൂടി ഇതിന്റെ ഉള്ളില്‍ ഉണ്ടെന്ന് ഞാന്‍ അറിയാതെ പോയി. നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത പല കഥാപാത്രങ്ങളും ഉണ്ട്, ഇതിന്റെ ഇടയില്‍. അവരൊന്നും ഇങ്ങനെ ഒരു ഭാര്യയായി പുറത്തേക്ക് വരുന്നില്ല എന്നേ ഉള്ളൂ, ആരും പറയില്ല. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. ഞാനും പേടിച്ചിട്ട് കുറെ നാള്‍ മിണ്ടാതെ ഇരുന്നതാണ്. ഇപ്പോള്‍ അയാള്‍ പുതിയ ജീവിതം തുടങ്ങിയപ്പോള്‍ എന്നെ വെറുപ്പിക്കാന്‍ തുടങ്ങി.

- Advertisement -

എനിക്കെതിരെ വൃത്തികെട്ട രീതിയില്‍ മെസ്സേജുകളും കമന്റുകളും അഭിപ്രായങ്ങളും വരുമ്പോള്‍ അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ വീണ്ടും ചെയ്യുമ്പോള്‍ ഇനിയും ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെ ഇരിക്കാന്‍ പറ്റില്ലെന്ന് കരുതി. എനിക്ക് ഇതില്‍ നീതി കിട്ടാതിരുന്നാലും കിട്ടിയാലും എനിക്ക് കുഴപ്പമില്ല, നീതി കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹം പക്ഷേ പ്രതീക്ഷയില്ല. ഒരാള്‍ ഇങ്ങനെ ഒക്കെ വന്നു പറഞ്ഞിട്ടും നീതി കിട്ടുന്നില്ല എങ്കില്‍ എന്തായിരിക്കും കാരണം എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ മതി.

പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കുന്നൊരു സംഭവം ഉണ്ട്. കാര്യം ചോദിച്ചാല്‍ താന്‍ അമ്മയെപ്പോലെ കാണുന്ന ആളുകള്‍ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം ചെകുത്താന്‍ കേസിലെ തോക്കിന്റെ വിഷയത്തില്‍ പൊലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാള്‍. ഞാന്‍ പുറത്തേക്ക് ഇറങ്ങിയാല്‍ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങള്‍ സെപ്പറേറ്റ് ആയത്. ഞങ്ങള്‍ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസില്‍ പെടുത്താന്‍ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്.

മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്. ഇയാളുടെ വീട്ടില്‍ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടയ്ക്ക് പൊലീസ് പിടിച്ചിരുന്നു. സത്യത്തില്‍ എനിക്കും പേടിയുണ്ട്, ഇയാള്‍ വല്ല ഡ്രഗ്സും വച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാള്‍ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള ആക്രമണം. ഞാന്‍ വല്ല വണ്ടിയും ഇടിച്ച് മരിച്ചാല്‍ പോലും ആളുകള്‍ അറിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week