
കൊച്ചി : നടൻ ബാലയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. ബാലയ്ക്ക് തന്നെ ഇട്ടിട്ടു പോകുന്ന പെണ്ണുങ്ങൾ നന്നായാൽ ഇഷ്ടപ്പെടില്ല. വിട്ടിട്ട് പോകുന്ന പെണ്ണുങ്ങൾ വേറെ കല്യാണം കഴിച്ചാൽ പിടിക്കില്ല. ബാല വേറെ ജീവിതം തുടങ്ങി. അപ്പൊ മറ്റുള്ളവരെ അവരുടെ വഴിക്ക് വിടണ്ടേ. താൻ പഠിക്കാൻ കയറിയത് ബാലയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. താൻ നശിച്ചുപോണം. നശിച്ചില്ലാണ്ടായി ഏറ്റവും പുറകിലേക്ക് പോയാൽ ഭയങ്കര ഹാപ്പി ആയിരിക്കും. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ബാല എപ്പോഴും പറയുന്നത് പുള്ളിയുടെ കാശ് കൊടുത്ത് പുള്ളി ആൾക്കാരെ പഠിപ്പിച്ചു. പുള്ളിയുടെ കാശ് കൊടുത്ത് ഇത്ര കുട്ടികളെ പഠിപ്പിക്കുന്നുണ്ട് എന്നൊക്കെയാണ്. ബാലയുടെ ഗൂഗിൾ പേ നമ്പറാണ് ചാരിറ്റിക്കായി ഇട്ടിട്ടുണ്ടായിരുന്നത്. ഹൗസ് സർജൻസി കഴിഞ്ഞ് എൻട്രൻസിന് തയാറെടുക്കുമ്പോഴാണ് ബാലയുടെ ചാരിറ്റി ഒക്കെ കാണുന്നത്. താനും ചെറിയ തുക അയച്ചിട്ടുണ്ട്. വേറെയും ആൾക്കാരും പണം അയച്ചിട്ടുണ്ട്. ലണ്ടനിൽ നിന്ന് ഒരു ആളുണ്ടായിരുന്നു. ആ സ്ത്രീക്ക് കല്യാണം കഴിക്കാമെന്ന പ്രതീക്ഷ ബാല കൊടുത്തുവെന്ന് തോന്നുന്നു. ഇവരും ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അവരും കാശൊക്കെ അയച്ചിട്ടുണ്ട്.
കല്യാണം പ്രഖ്യാപിക്കും മുമ്പേ ബാല തന്റെ കഴുത്തിൽ താലി കെട്ടി. ചെന്നൈയിലെ ബാലയുടെ അമ്മയുടെ വീട്ടിലും അതുപോലെതന്നെ കലൂരിലെ വീട്ടിലും നിന്നിട്ടുണ്ട്. ആ സമയത്തും ഈ സ്ത്രീയുമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ബാല റൂം അടച്ചു പോയിട്ടിരുന്ന് സംസാരിക്കും. അതുകഴിഞ്ഞ് കല്യാണത്തിന്റെ അനൗൺസ്മെന്റിന്റെ സമയത്ത് ഇവര് പിന്നെ തല്ലുകൂടിയിട്ട് പോവുകയാണ് ഉണ്ടായത്. പിന്നെ അവരുടെ അക്കൗണ്ടിൽ നിന്ന് കാശും വന്നിട്ടില്ല. ഞാൻ ഗൂഗിൾ പേയിൽ പണം അയച്ചപ്പോൾ ബാല മറുപടി തന്നിട്ടുണ്ട്. പക്ഷേ ആ നമ്പർ പിന്നെ കുറെ കാലം യൂസ് ചെയ്യാതെ ഇൻവാലിഡ് ആയിട്ട് പോവുകയാണ് ചെയ്തത്.
ലണ്ടനിലെ ഈ കുട്ടി ബാലയെ കാണാൻ വേണ്ടി ചെന്നൈയിലേക്ക് വന്നിട്ടുണ്ടായിരുന്നു. ആ പെണ്ണിനെ ഒക്കെ എങ്ങനെ കെട്ടാനാണ് ആ പെണ്ണിനെ കണ്ടാൽ നമ്മുടെ വീട്ടിൽ നിൽക്കുന്ന പണിക്കാരി പോലെയുണ്ട് എന്നായിരുന്നു ബാല പറഞ്ഞത്. ‘നിങ്ങൾ അവരുടെ കാശും മേടിക്കും. എന്നിട്ട് അവരെ തന്നെ ഇങ്ങനെ ബോഡി ഷെയ്മിങ്ങും ചെയ്യും. അപ്പൊ അവരെ ഇത്രകാലം പ്രതീക്ഷ നൽകി കൊണ്ടുനടന്നിരുന്നത് എന്തിനായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടില്ല.’ എലിസബത്ത് ചോദിക്കുന്നു.
പ്രേമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാല വേറൊരു പെണ്ണിനൊപ്പം താമസിക്കുന്നുണ്ടായിരുന്നുവെന്ന് പിന്നെയാണ് അറിഞ്ഞതെന്ന് മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അവർ പിരിഞ്ഞു പോകാൻ കാരണം ലണ്ടനിലെ സ്ത്രീയുമായുള്ള ബന്ധമാണ്. ഇതിനെല്ലാം തെളിവുകളുണ്ട്. ഇതൊക്കെ കോടതി ചോദിക്കുകയാണെങ്കിൽ അല്ലെങ്കിൽ പോലീസ് ചോദിക്കുകയാണെങ്കിൽ തരാൻ തയ്യാറാണ്.
തെളിവ് എന്ന് പറഞ്ഞുമേടിച്ചിട്ട് നശിപ്പിക്കാൻ വേണ്ടിയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ ഇത് പല പെൻഡ്രൈവുകളിലായി പല ആൾക്കാർക്കും കൊടുത്തിട്ടുണ്ട്. തന്നെ ആരെങ്കിലും കൊലപ്പെടുത്തിയാലടക്കം പുറത്തുവരേണ്ട സമയത്ത് ഇതൊക്കെ പുറത്തുവരും. എലിസബത്ത് പറയുന്നു.
കേസ് വരും എന്നൊക്കെ സംശയമുള്ള കാരണമാണെന്ന് തോന്നുന്നു ഇപ്പോൾ പേഷ്യന്‍റ് സിന്റെ ഗൂഗിൾ പേ അക്കൗണ്ട് തന്നെയാണ് ബാല കൊടുക്കുന്നത്. എപ്പോഴും എന്റെ കാശ്, എന്റെ കാശ്, ഞാൻ പഠിപ്പിച്ചു എന്ന് പറയുന്നത് അത് സ്വന്തം കാശ് തന്നെയാണോ അതോ ഇവരൊക്കെ നമ്മുടെ സ്വന്തം ആൾക്കാരായ കാരണം, ആ സ്വാതന്ത്ര്യത്തിൽ എന്റെ കാശ് എന്ന് പറയുന്നതാണോ. ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്നു.
കുറെ ആൾക്കാരുടെ പണം പിരിക്കുന്നു. എന്നിട്ട് അത് വേറെ ആൾക്കാർക്ക് കൊടുക്കുന്നു. അതുതന്നെയല്ലേ ഇവിടെ നടക്കുന്നത്. അല്ലാതെ സ്വന്തം കയ്യിൽ നിന്ന് കാശ് എടുത്തു കൊടുക്കുന്ന പരിപാടി അല്ലല്ലോ. എലിസബത്ത് വീഡിയോയിൽ ചോദിക്കുന്നുണ്ട്.