25.6 C
Kottayam
Thursday, June 4, 2026

ആറാട്ടണ്ണൻ എനിക്ക് മെസേജ് അയച്ചു, ഞാൻ വീട് വിട്ടിറങ്ങിയപ്പോൾ ബാലയുടെ പ്രതികരണം; എലിസബത്ത് പറയുന്നു

Must read

കൊച്ചി: ബാലയ്ക്കെതിരെ ക‌ടുത്ത ആരോപണങ്ങൾ തുടരുകയാണ് എലിസബത്ത് ഉദയൻ. വിവാഹ ശേഷം താൻ നേരിട്ട പ്രശ്നങ്ങളോരോന്നായി എലിസബത്ത് വെളിപ്പെടുത്തുന്നു. എലിസബത്ത് തനിക്ക് മരുന്ന് മാറ്റി തന്നെന്ന് ബാല പരോക്ഷമായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വന്നതോടെയാണ് എലിസബത്ത് ബാലയ്ക്കെതിരെ വെളിപ്പെടുത്തലുമായി രം​ഗത്ത് വന്നത്. ​ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ തുടങ്ങിയ ബാലയ്ക്കെതിരെയുള്ള എലിസബത്തിന്റെ ആരോപണങ്ങൾ നീളുന്നു.

ബാലയുടെ വീട്ടിൽ നിന്ന് സഹികെട്ട് ഇറങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത് ഉദയൻ. തന്നെയും സന്തോഷ് വർക്കിയെയും ചേർത്ത് ബാല മോശമായി സംസാരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. സെപ്റ്റംബർ നാലിന് ഞാനവിടെ നിന്നിറങ്ങി. സെപ്റ്റംബർ എട്ടിന് എന്റെ പിറന്നാളായിരുന്നു. അന്ന് എനിക്ക് യൂട്യൂബിൽ ആറാ‌ട്ടണ്ണൻ എന്ന സന്തോഷ് വർക്കി മെസേജ് അയച്ചിരുന്നു. ഹാപ്പി ബർത്ത് ഡേ എലിസബത്ത്, മൂവ് ഓൺ എന്നോ മറ്റോ പറഞ്ഞായിരുന്നു മെസേജ്.

താങ്ക് യൂ ചേട്ടാ എന്ന് പറഞ്ഞ് ഞാൻ മെസേജ് ചെയ്തു. ആ സ്ക്രീൻ ഷോട്ട് ഇട്ട് പുള്ളി ഒരു അഭിമുഖം കൊടുത്തു. തന്നെ പരിഹസിക്കുകയും ചെയ്തെന്നും എലിസബത്ത് പറയുന്നു. പുള്ളി (ബാല) അഭിമുഖത്തിൽ കാണിച്ച സ്ക്രീൻ ഷോട്ട് കണ്ടാൽ എനിക്ക് വൃത്തികേട് അയച്ചു എന്നാണ് തോന്നുക. ഇനിയും ആ വീട്ടിൽ നിന്നിരുന്നെങ്കിൽ കൊലക്കേസിൽ പ്രതിയായേനെ. അങ്ങനെ നമ്മളെ കൊണ്ട് പോയി പെടുത്തും. പ്ലാൻഡായി എന്നെ ഇറക്കി വിട്ടതാണ്.

- Advertisement -

ഞാനിറങ്ങുമ്പോൾ അയ്യോ ചേച്ചി പോകുന്നു എന്ന് ചിലർ പറഞ്ഞു. ഞാൻ കോടികൾ നോക്കണോ അതോ ഈ ലൂസ് ഇറങ്ങിപ്പോകുന്നത് നോക്കണോ എന്നാണ് അന്നയാൾ ചോദിച്ചത്. വക്കീലും ഗുണ്ടാസെറ്റുകളും അവിടെയുണ്ടായിരുന്നെന്നും എലിസബത്ത് പറയുന്നു. തന്നെ പ്രണയിക്കുന്ന കാലത്ത് ബാല മറ്റൊരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്.

- Advertisement -

മുൻ ഭാര്യ ഇയാളുടെ 70 ശതമാനം സ്വത്തുക്കൾ ത‌ട്ടിക്കൊണ്ട് പോയി, കുട്ടിയെ കാണിക്കുന്നില്ല തുടങ്ങിയ വാദങ്ങൾ താൻ വിശ്വസിച്ചു. ഇതിനെതിരെ മറുവാദങ്ങൾ വന്നിരുന്നില്ല. കോടതിയിൽ നടന്നത് നമ്മളറിയില്ലല്ലോ. ബാല പറയുന്നതാണ് അന്ന് താൻ വിശ്വസിച്ചതെന്നും എലിസബത്ത് പറയുന്നു. ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്.

- Advertisement -

ബാലയുടെ നേതൃത്വത്തിൽ സംഘടിത സൈബർ ആക്രമണം തനിക്ക് നേരെ നടക്കുന്നുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ വെളിപ്പെടുത്തുമെന്ന് എലിസബത്ത് പറയുന്നു. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ബാലയ്ക്ക് നേരെ വരുന്നുണ്ട്. പിന്തുണ ലഭിച്ചാൽ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിന് പിന്നിലും വഞ്ചനയാണെന്ന് എലിസബത്ത് പറയുന്നുണ്ട്. ​ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. മൂന്നാമത് വിവാഹം ചെയ്തിരിക്കെയാണ് ബാലയ്ക്കെതിരെ എലിസബത്ത് രം​ഗത്ത് വന്നത്. നേരത്തെ അമൃത സുരേഷും ബാലയിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week