28.4 C
Kottayam
Saturday, June 6, 2026

ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾക്ക് ക്രൂരമർദനം; രണ്ട് പാപ്പാന്മാർക്ക് സസ്‌പെൻഷൻ

Must read

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ശീവേലിപ്പറമ്പിൽ കുളിക്കുന്നതിനായി കൊണ്ടുവന്ന കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാർ ക്രൂരമായി ആനകളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോടാണ് സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.ആനയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ. കുളിക്കാൻ കിടക്കാൻ കൂട്ടാക്കാത്തതിനായിരുന്നു പാപ്പാന്റെ ക്രൂര മർദ്ദനം. കേശവൻ കുട്ടിയെന്ന ആനയെ തല്ലി എഴുന്നേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്ന് സംഭവങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആനക്കോട്ടയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. തുടർന്ന് ഗുരുവായൂർ ദേവസ്വം അന്വേഷണത്തിന് നിർദേശം നൽകി. സംഭവത്തിൽ ആനക്കോട്ടയിലെത്തി ഡോക്ടർമാർ ആനകളെ പരിശോധിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഗുരുവായൂർ ദേവസ്വം തുടർ നടപടികൾ സ്വീകരിക്കും. എന്നാൽ ഇത് ഒരു മാസം മുൻപത്തെ ദൃശ്യങ്ങളാണെന്നാണ് ആനക്കോട്ടയിലുള്ള അധികൃതരുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week