31.4 C
Kottayam
Saturday, October 5, 2024

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം

Must read

കൊച്ചി : എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി.പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.

ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പേരുപോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്ബൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതല്‍ പ്രശസ്തൻ ആക്കിയത്.

തമിഴ്-തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെ അഭിനയിപ്പിക്കണം എങ്കില്‍ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്ബ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. കാട് വളരെ പരിചിതമായ ആന തിരികെ വരും എന്നാണ് എല്ലാവരും കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ്...

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

Popular this week