കൊച്ചിയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.വല്ലാർപാടം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദികേശവൻ എന്ന ആനയാണ് ഇടഞ്ഞത്.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ഉത്സവത്തിന്റെ അഞ്ചാം ദിവസമായിരുന്നു ഞായറാഴ്ച. എഴുന്നള്ളത്തിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് വട്ടം നില്‍ക്കുകയായിരുന്നു. എന്തോ പന്തികേട് തോന്നി മേളം നിര്‍ത്തി ആളെ ഇറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീടാണ്, ആന ക്ഷേത്രപരിസരത്തിന് പുറത്തേക്കെത്തിയത്.ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നു. രണ്ടു പേരെ ആന കുടഞ്ഞ് താഴെയിട്ടു.

ഒരാള്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവർ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലുണ്ട്. ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ല, പിന്നീട് ആനയെ തളച്ച് ക്ഷേത്ര പരിസരത്തു നിന്നും മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News