വൈപ്പിനില്‍ ഉത്സവത്തിനെത്തിയ ആന പാപ്പാനെ ഇടിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി; വിരണ്ടോടി ആന, ഓടി രക്ഷപ്പെട്ട് നാട്ടുകാര്‍; വീഡിയോ

കൊച്ചി: വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിലേക്ക് പള്ളിവേട്ടയ്ക്കായി കൊണ്ടുവന്ന ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആനയെ വണ്ടിയില്‍ നിന്നും ഇറക്കുന്നതിനിടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചുതോടെയാണ് ആന ഭയന്ന് ഓടിയത്. എന്നാല്‍, പാപ്പാന്റെ കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമൊന്നും ഉണ്ടായില്ല. ആന വിരണ്ടോടുന്നത് കണ്ട് നാട്ടുകാരും ഓടിയത് പരിഭ്രാന്തി പരത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവമുണ്ടായത്. ഉല്‍സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് വേഗതയില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്. ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടര്‍ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു.

അപകടം കണ്ടു ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആര്‍ക്കും കാര്യമായ പരുക്കില്ല. ബുധനാഴ്ചയിലെ അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവത്തിനായാണ് ആനയെ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News