28.4 C
Kottayam
Saturday, June 6, 2026

തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

Must read

തൃശ്ശൂര്‍: തൃശ്ശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ ആരിക്കര പുലിമുട്ട് കോളനി സ്വദേശി ആനന്ദ(45)നാണ് മരിച്ചത്. ചിറ്റാട്ടുകര പൈങ്കണിക്കല്‍ ഉത്സവത്തിനായി കൊണ്ടുവന്ന ചിറ്റിലപ്പിള്ളി ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഉത്സവ എഴുന്നെള്ളിപ്പിനായി കുളിപ്പിച്ച് കൊണ്ടുവരുന്നതിനിടെ ക്ഷേത്ര പരിസരത്തെ പറമ്പില്‍വെച്ചാണ് ആന ഇടഞ്ഞത്. കുളിപ്പിക്കാന്‍ ആനയുടെ ഇടച്ചങ്ങല അഴിച്ചിരുന്നു. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. ആനന്ദന്‍റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

- Advertisement -

ഇടഞ്ഞ ആന സമീപത്തെ പറമ്പുവഴി ഓടി ചിറ്റാട്ടുകര റെയില്‍വേ ഗേറ്റിന് സമീപം എത്തുകയായിരുന്നു. ഇവിടെ പറമ്പില്‍ വിശ്രമിച്ചിരുന്ന ആനന്ദനു നേരെ ആന പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്നവര്‍ ഓടിയെങ്കിലും രോഗിയായ ആനന്ദന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പച്ചമരുന്ന് കച്ചവടക്കാരായ ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു ആനന്ദന്‍. ആനയെ പിന്നീട് കണ്ടാണശ്ശേരി ഭാഗത്തുവെച്ച് തളച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week