KeralaNews

കബാലിയുടെ കലിപ്പ് വീണ്ടും,കെഎസ്ആർടിസി ബസ് കൊമ്പിൽ കുത്തി ഉയർത്തി നിർത്തി,അപകടമുനമ്പില്‍ രണ്ടു മണിക്കൂര്‍

തൃശൂ‍ർ: വീണ്ടും കബാലി എന്ന് കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി കെഎസ്ആർടിസി ബസ്സിനു നേരെയാണ് പരാക്രമം കാണിച്ചത്. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ ബസിനു നേരെ ആണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം.

പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വച്ചു. ആർക്കും പരിക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ ആണ്.രണ്ടു മണിക്കൂറിലേറെ കബാലി പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്

സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്.

ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button