KeralaNews

ബില്ലടച്ചിട്ടും മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പണം അടച്ചത് അറിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍

ആലപ്പുഴ: വൈദ്യുതി ബില്‍ അടച്ചിട്ടും മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ജീവനക്കാര്‍ ഈ മാസം രണ്ടിന് വിച്ഛേദിച്ചത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കണക്ഷന്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

ബില്‍ തുക അടച്ചത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടില്‍ എത്താറുള്ളത്. മറ്റാരും താമസമില്ല. ഇന്നലെ വൈകിട്ട് മന്ത്രിയെത്തുമെന്ന് അറിയിച്ചതിനാല്‍ പഞ്ചായത്തംഗം അജയഘോഷ് പോയി നോക്കിയപ്പോഴാണ് വൈദ്യുതിയില്ലെന്ന് മനസിലായത്.

ഫെബ്രുവരി 24ന് രാവിലെ ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് കണക്ഷന്‍ കട്ട് ചെയ്തത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ ബന്ധം പുനഃസ്ഥാപിച്ചു. നൂറനാട് സെക്ഷന്‍ ഉദ്യോഗസ്ഥരോട് വൈദ്യുതി ഭവന്‍ വിശദീകരണം തേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button