ആലപ്പുഴ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ആലപ്പുഴ താമരക്കുളത്താണ് സംഭവം നടന്നത്. താമരക്കുളം സ്വദേശി ശിവൻകുട്ടിക്ക് പിള്ളയാണ് മരിച്ചത്. 63 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി നടന്നു പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റ് അപകടം ഉണ്ടായത്.
ഒടുവിൽ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശിവൻകുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


