കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിയെരിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്ക് കത്തിനശിച്ചു.പാനൂർ ടൗണിലെ പത്ര ഏജൻറ് മൂസയുടെ KL-58 A H 4983 Kinetic Green വണ്ടിയാണ് കത്തിനശിച്ചത്.

ഓടിക്കൊണ്ടിരിക്കെ പുക ഉയർന്നു; വണ്ടി നിർത്തിയതും തീആളിക്കത്തി; കണ്ണൂരിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിയെരിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ന് രാവിലെ 9മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുകയായിരുന്ന പാനൂർ ടൗണിലെ പത്ര ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ Kinetic green electric വണ്ടിയാണ് കത്തിനശിച്ചത്.പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വണ്ടി ടയർ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News