News

പശ്ചിമബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, ആസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി, ആന്ധ്രപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലങ്ങളിലേതും ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെയും ഫലങ്ങള്‍ ഇതോടൊപ്പം പുറത്തുവരും.

പശ്ചിമബംഗാളില്‍ എട്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ആസാമില്‍ മൂന്നു ഘട്ടങ്ങളും. തമിഴ്‌നാട്, കേരളം പുതുച്ചേരി എന്നിവിടങ്ങളില്‍ കഴിഞ്ഞ ആറിനും വോട്ടെടുപ്പ് നടന്നു. ബംഗാളിലെ 294 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കേവലഭൂരിപക്ഷത്തിന് 148 സീറ്റുകള്‍ വേണം.

തമിഴ്‌നാട്ടില്‍ 234 അംഗസഭയില്‍ 118 സീറ്റുകള്‍ നേടിയാല്‍ കേവലഭൂരിപക്ഷമാകും. ആസാമില്‍ 126 അംഗസഭയില്‍ 64നു മുകളില്‍ സീറ്റ് നേടുന്ന കക്ഷി ഭരണം പിടിക്കും. മുപ്പത് സീറ്റുകളുള്ള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 17 അംഗങ്ങളുടെ പിന്തുണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button