ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമിരിക്കെയാണ് രാജി.പ്രസിഡന്റ് ദ്രൗപതി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഗോയലിന്റെ രാജിയോടെ തിരഞ്ഞെടുപ്പ് പാനലില്‍ രണ്ട് ഒഴിവുകളാണുള്ളത്.2027 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. രാജിയുടെ കാരണം വ്യക്തമല്ല
വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോയല്‍. 2022 നവംബറിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
സ്വതന്ത്ര ഇലക്ടറല്‍ വാച്ച്ഡോഗായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ നിയമനത്തെ ചോദ്യം ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News