കണ്ണൂർ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 48 മണിക്കൂറിനുള്ളില്‍ മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇലക്ഷന്‍ കമ്മീഷനെ രേഖാ മൂലം മറുപടി ബോധിപ്പിക്കാനാണ് നോട്ടിസിൽ നിർദേശം നല്‍കിയത്.
പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊറോണ വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്.
കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ് നോട്ടീസ് നൽകിയത്. ധർമടം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇലക്ഷൻ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.പരാതി നൽകിയ ആളുടെ പേര് അധികൃതർ വെളിപ്പെടുത്തിയില്ല.