കൊച്ചി:അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍. ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകനില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തു. എല്‍ദോസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പുറത്തുവന്നു.
നേരത്തേ ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ ആര്‍എസ്എസിന്റെ ഫണ്ട് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍ നേതാവിനെ തിരുത്താനോ കൃത്യമായ വിശദീകരണം നല്‍കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News