Uncategorized
വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍,എം.ജി സര്‍വ്വകലാശാലയിലെ സംവാദ ദൃശ്യം കാണാം
എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, ”ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.” ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
https://youtu.be/sQlDxyHo6d4
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News