- Advertisement -
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ പാക്കാനം സ്വദേശി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. 110 വയസ്സായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയ്ക്കും കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു. തങ്കമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്കമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. ഇരുവർക്കും നേരെ കടന്നൽക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി കടന്നൽകുത്തേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News