ചെന്നൈ:കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടലൂരിലെ അണ്ണാമലൈ സര്‍വകലാശാലയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോളേജ് സ്ഥാപകനും അണ്ണാമലൈ സര്‍വകലാശാല സഹ സ്ഥാപകനുമായ രാജാ സര്‍ മുത്തയ്യ ചെട്ടിയാരുടെ പ്രതിമയുടെ തലയില്‍വച്ചാണ് കേക്ക് മുറിച്ചത്.ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കേക്ക് മുറിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റൈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എ. ഗിരിധരന്‍, ജെ കാര്‍ത്തിക്, എസ് കൃഷ്ണന്‍, പി നവീന്‍ കുമാര്‍, ആര്‍ അരിസ്റ്റോട്ടില്‍, ആര്‍ വിശ്വ, ഡി അതിയാമന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. വിദ്യാര്‍ത്ഥികളുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.