31.3 C
Kottayam
Saturday, September 28, 2024

കോട്ടയത്ത് സ്വകാര്യ ബസിനുള്ളില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍

Must read

കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍. ട്രിപ്പ് മുടക്കി കണ്ടക്ടര്‍ക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. ബസിലെ കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സല്‍(31), കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിന്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരായായത്.

പ്രതിയുടെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. താന്‍ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച പ്രതി പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ വശീകരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തി. ഉച്ചയോടുകൂടി തനിക്ക് പനി ആണ് എന്ന് പറഞ്ഞ് പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി.

പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കി. പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടര്‍ താഴ്ത്തി പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പാലാ എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പോലീസ് ബസിനുള്ളില്‍ നിന്നു കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും സ്റ്റാന്‍ഡിനുള്ളില്‍നിന്നും പിടികൂടുകയായിരിന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരിന്നു. കുട്ടിയെ പോലീസ് കൗണ്‍സിലിന് കൗണ്‍സിലിംഗിന് വിധേയമാക്കി. പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി തോംസണിന്റെ തേതൃത്വത്തില്‍ എസ് ഐ അഭിലാഷ് എംഡി, എഎസ്ഐമാരായ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week