NationalNews

ഗണേശവി​ഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങിമരിച്ചു

അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം. വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവരാണ് മരിച്ചവര്‍.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക.

മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിച്ചു. എം.പി. ഹസ്മുഖ് പട്ടേല്‍, എം.എല്‍.എ. ബല്‍രാജ് സിങ് ചൗഹാന്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker