കോട്ടയം: മുന്നറിയിപ്പുണ്ടെങ്കിൽ മഴ അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാരോട് മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ദേഹത്ത് മരം വീണ് മരിച്ച ആയിഷത്ത് മിൻഹയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിൽ അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റിയിരുന്നുവെന്നും കഴിഞ്ഞ ദിവസം കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയിൽ ചിറയിൻകീഴ് അഴൂർ ഗവ.ഹൈസ്കൂൾ വളപ്പിലെ മരം കടപുഴകി വീണു. സ്കൂളിൻെറ മതിലിലേക്കാണ് മരം വീണത്. ക്ലാസ് നടക്കുമ്പോഴായിരുന്നു അപകടം. ആർക്കും പരിക്കില്ല.