24.7 C
Kottayam
Sunday, November 17, 2024
test1
test1

ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍? വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും; സമഗ്രമായ പദ്ധതി രണ്ട് ദിവസത്തിനകമെന്ന് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യവകുപ്പിലെയും പൊതു വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിലയിലും സംരക്ഷണം കൊടുത്തും രോഗം വരാനുള്ള എല്ലാ പഴുതും അടയ്ക്കുന്ന രീതിയിലുമാവും പദ്ധതി തയ്യാറാക്കുക.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് മുന്‍പായി എല്ലാ ക്ലാസുകളും സാനിറ്റൈസര്‍ ചെയ്യും. എല്ലാവര്‍ക്കും മാസ്‌ക് നല്‍കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാറ്റുന്ന രീതിയിലാവും ക്രമീകരണങ്ങള്‍. എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തന്നെയാണ്. മറ്റുതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ്രൈപമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.പ്രതിവാര ഇന്‍ഫക്ഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് 8 ശതമാനമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും.

സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക ്രൈഡവ് നടത്തും. വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും.

ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്‍.ആര്‍.ടി.കള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.