24.9 C
Kottayam
Saturday, June 6, 2026

മൂല്യം കുത്തനെ ഇടിഞ്ഞു,3000 ജീവനക്കാരെ പിരിട്ടുവിട്ടു, ബൈജൂസിൽ നിന്നും ഓഡിറ്ററും ബോർഡംഗങ്ങളും രാജിവെച്ചു, ഊഹാപോഹമെന്ന് കമ്പനി

Must read

മുംബൈ: എജുക്കേഷൻ ടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി തുടരുന്നു. ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തുനിന്ന്  ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് രാജിവെച്ചു.  കൂടാതെ ബൈജൂസിന്റെ മൂന്ന് ബോർഡ് അംഗങ്ങളും രാജി വെച്ചതായാണ് റിപ്പോർട്ടുകൾ. കമ്പനി ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നത് വൈകിയ പശ്ചാത്തലത്തിലാണ് ഡിലോയിറ്റിന്റെ  രാജി.

ഓഡിറ്റ് റിപ്പോർട്ട് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ വൈകിയതിനാൽ  ഓഡിറ്റ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കാനുള്ള നടപടിയെ പ്രതികൂലമായി  ബാധിക്കുന്നതാണെന്നും ഡിലോയിറ്റ് ബോർഡനയച്ച കത്തിൽ വ്യക്തമാക്കി. 

എന്നാൽ ഡിലോയിറ്റിന്റെ രാജിയെക്കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. 2021 ഏപ്രിൽ മുതൽ അഞ്ച് വർഷത്തേക്ക് ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്‌സ്) നിയമാനുസൃത ഓഡിറ്റർമാരായി നിയമിച്ചതായി കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു

പീക്ക് എക്‌സ്‌വി പാർട്‌ണേഴ്‌സിന്റെ (മുമ്പ് സെക്വോയ ഇന്ത്യയും എസ്ഇഎയും) മാനേജിംഗ് ഡയറക്ടർ ജി വി രവിശങ്കർ, പ്രോസസ് ഗ്രൂപ്പിലെ റസ്സൽ ആൻഡ്രൂ ഡ്രെസെൻസ്റ്റോക്ക്, ചാൻ സക്കർബർഗിന്റെ വിവിയൻ വു എന്നിവർ രാജിവച്ചതായാണ് വിവരം. എന്നാൽ  ബൈജൂസ് വാർത്ത ഊഹോപാഹമെന്ന് വിശേഷിപ്പിച്ചെങ്കിലും കമ്പനി രാജികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

- Advertisement -

അടുത്തിടെ  ബൈജൂസ് 500 മുതൽ 1,000 മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടു.  ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു.

- Advertisement -

2011 ൽ സ്ഥാപിതമായ ബൈജൂസ്‌ കഴിഞ്ഞ ദശകത്തിൽ ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകർഷിച്ചു. കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകൾക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളിൽ, നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week