KeralaNews

ബിനീഷ് കോടിയേരി അനൂപിന്റെ ബോസ്; ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യുമെന്ന് ഇ.ഡി

ബംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ ബോസാണെന്നും ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച കള്ളപണം വ്യവസായങ്ങളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചര്‍ച്ച നടത്തിയെന്നും, കരാറിന്റെ നാല് ശതമാനം തുക വരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്‌തെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ വൈകാതെ വിചാരണ നടപടികള്‍ ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button