24.3 C
Kottayam
Saturday, June 6, 2026

സാമ്പത്തിക സംവരണകേസ്: സുപ്രീം കോടതിയുടെ  നിർണ്ണായക വിധി ഇന്ന്

Must read

ന്യൂഡൽഹി: സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ  നിർണ്ണായക വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവർ ചേർന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം ത്രിവേദി, ജെ ബി പർദ്ദിവാലാ എന്നിവർ ചേർന്ന് മറ്റൊരു വിധി പ്രസ്താവവും നടത്തും. 

നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസിൽ വാദം കേട്ടത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകൾ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

എന്താണ് 103ആം ഭേദഗതി ?

  • 2019 ജനുവരി 12നാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങളിൽ ഭേദഗതി കൊണ്ടുവന്നത്
  • തുല്യതയ്ക്കും സംവരണത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന അനുഛേദങ്ങളിലാണ് കേന്ദ്ര ഭേദഗതി 
  • ഈ ഭേദഗതിയോടെ പൊതു വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ലഭ്യമായി
  • വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി  നിർവച്ചിച്ചത്. 
  • സര്‍ക്കാര്‍ ജോലികൾക്കും  എയ്ഡഡും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സംവരണ വ്യവസ്ഥയുടെ പരിധിയിൽ വന്നു
  • ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി

തുടക്കം

- Advertisement -
  • യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനം
  • 2005 മാര്‍ച്ചിലാണ് യുപിഎ സര്‍ക്കാര്‍ റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹോ തലവനായി കമ്മീഷനെ നിയോഗിച്ചത്. 
  • 2010ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നത്.

നിയമവ്യവഹാരങ്ങളുടെ നാൾവഴി

- Advertisement -
  •  2019 ജനുവരി 9നാണ്,  പാർലമെന്റ് ഭരണഘടന (നൂറ്റിമൂന്നാം ഭേദഗതി) നിയമം നടപ്പാക്കുന്നത്
  • 2019 ജനുവരി 10ന് ഇത് ചോദ്യം ചെയ്ത് യൂത്ത് ഫോർ ഇക്വാലിറ്റിയുടെ  ആദ്യ റിട്ട് ഹർജി
  • 2019 ജനുവരി 12ന് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം 
  • 2019 മാർച്ച് 12 മൂന്നംഗ ബെഞ്ച്  വാദം കേൾക്കൽ
  • 2019 ഓഗസ്റ്റ് 5 ഭരണഘടന ബെഞ്ചിന് ഹർജി വിടുന്നു 
  • 2022 സെപ്തംബർ 13ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങി

കോടതിയിൽ നടന്നത് 

  • ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് ഹർജിക്കാരുടെ വാദം
  • 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണിത്
  • പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന ഉത്തരവായിരുന്നു അത്
  • സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയെന്ന് സര്‍ക്കാര്‍ വാദം
  • ഇന്ദ്ര സാഹ്നി കേസിനെ പരാമര്‍ശിച്ചുള്ള വാദങ്ങളില്‍, 2008ല്‍ അശോക് കുമാര്‍ താക്കൂര്‍ കേസില്‍. ജാതിയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് ഒബിസിയെ നിര്‍വചിച്ചതെന്ന് കോടതി പരാമർശം സർക്കാർ ആയുധമാക്കി.

ഭരണഘടന ബെഞ്ച് പരിശോധിച്ച വിഷയങ്ങൾ

  • സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാപരമായി സാധുതയുള്ളതാണോ?
  • EWS അടിസ്ഥാനമാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം സാധുവാണോ?
  • EWS എന്നതിന്റെ നിർവചനത്തിൽ നിന്ന് SC, ST, OBC എന്നിവരെ ഈ നിയമം ഒഴിവാക്കുന്നു. അത് ഭരണഘടനാപരമായി സാധുതയുള്ളതാണോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week