27.6 C
Kottayam
Sunday, June 7, 2026

സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യം : ജില്ലാ കളക്ടർ

Must read

കോട്ടയം : സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ സാമ്പത്തിക സമത്വം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ. വിമൺ എന്റർപ്രനർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.

സ്ത്രീ പുരുഷ സമത്വം യാഥാർത്ഥ്യമാകാൻ 150 വർഷം വേണ്ടി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 140 വർഷം കൊണ്ട് സാമ്പത്തികവും , 145 വർഷം കൊണ്ട് രാഷ്ട്രീയവുമായ സമത്വം ഉണ്ടാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ബയോളജിക്കലായ തുല്യത ഉറപ്പാക്കാൻ സാമ്പത്തിക സമത്വം അവശ്യമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു

- Advertisement -

- Advertisement -

. സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിക്കൊപ്പം ചേർന്ന് ജില്ലാ കളക്ടർ വിളക്ക് തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ് , വൈസ് ചെയർ ചിന്നു മാത്യു , കൺവീനർ റീബാ വർഗീസ് എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും , നെറ്റ് വർക്കിങ്ങ് , പരിശീലനം , മെന്ററിങ്ങ് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണമാണ് സംഘടന ലക്ഷ്യമിടുന്നത്.

ഇന്റർനാഷണൽ വുമൺസ് ഡേയുടെ സന്ദേശമായ എംബ്രസ് ദി ഇക്യുറ്റി ആന്റ് ഡിജിറ്റ് ഓൾ എന്ന വിഷയത്തിൽ ഡോ.ഷീജ ഏബലിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. നിഷ ജോസ് കെ മാണി , ഷിബി ആനന്ദ് , റീബാ വർഗീസ് , സൈക്കോളജിസ്റ്റ് മെറിൻ ബാബു , ഡോ. ദീപ്തി കൈമൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week