InternationalNews

അഫ്ഗാനിസ്ഥാനിൽ ഭൂചലനം,26 മരണം, 700ലധികം വീടുകൾ തകർന്നു

കാബൂൾ: പശ്ചിമ അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കൽ സർവേ പറഞ്ഞു. 

മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യയുടെ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകൾ തകർന്നു. വീടുകളുടെ മേൽക്കൂര തകർന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മലമ്പ്രദേശം ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും മരണസംഘ്യ കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button