NationalNews

ബിഹാർ തലസ്ഥാനമായ പാട്‌നയില്‍ ഭൂകമ്പം

പാട്‌ന: തിങ്കളാഴ്ച രാത്രിയോടെയാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പം നളന്ദയ്ക്ക് 20 കിലോമീറ്റര്‍ വടക്ക്- പടിഞ്ഞാറ് അകലെയാണ് അനുഭവപ്പെട്ടത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ ഭൂകമ്പത്തെ കുറിച്ച് ട്വീറ്റ് ചെയ്തു.

“പാട്‌നയില്‍ പ്രകമ്പനങ്ങളുണ്ടായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ശ്രദ്ധയോടെ ഇരിക്കുക. സുരക്ഷ മുന്‍കരുതലുകളെടുക്കുക. ആവശ്യമെങ്കില്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.”
നേരത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും ഭൂമി കുലുങ്ങിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button