പാകിസ്ഥാന്‍:ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭൂചലനം.വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
മരണ സംഖ്യ കൂടുതല്‍ ഉയര്‍ന്നേക്കുമെന്ന് സൂചനകള്‍.ഭൂകമ്പത്തെ തുടര്‍ന്ന് ക്വറ്റ നഗരത്തിലെ ആളുകള്‍ തെരുവിലേക്ക് ഇറങ്ങുന്നത് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളില്‍ വ്യക്തമാണ്.ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയില്‍ രേഖപ്പെടുത്തിയതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
പാക്കിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു.ക്വറ്റ മേഖലയില്‍ വ്യാപകനാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News