മസ്ക്കറ്റ്:സുൽത്താനേറ്റിന് സമീപമുള്ള അറബിക്കടൽ ഭാഗത്ത് ഭൂചലനമുണ്ടായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി)യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സലാല തീരത്ത് നിന്നും 374 കിലോമീറ്റർ അകലെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒമാൻ സമയം 1.30 നാണ് 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News