മലപ്പുറം: എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറിയ രീതിയിലുള്ള ശബ്ദത്തോടു കൂടി ഭൂചലനം ഉണ്ടായതായാണ് ഇവര്‍ പറയുന്നത്.
എടപ്പാള്‍, അണ്ണക്കമ്പാട്,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എന്നാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News