News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. വടക്ക്- കിഴക്കന്‍ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ചില വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മിയാഗിയില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ മെറ്ററോളജിക്കല്‍ ഏജന്‍സി നല്‍കിയ മുന്നറിയിപ്പ്. ആദ്യത്തെ സുനാമി തരംഗം ഇതിനകം തന്നെ ഇഷിനോമാക്കി നഗരത്തിന്റെ കരയോട് അടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേതുര്‍ന്ന് അധികൃതര്‍ മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button