മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തും. അതില്‍ സംശയമില്ലെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു.
പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കും. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം പാര്‍ട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ.ശ്രീധരന്‍. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മന്ത്രിമാരായ ഇ.പി.ജയരാജനും ഇ.ചന്ദ്രശേഖരനും എ.സി മൊയ്തീനും വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 എ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രി ഇ.പി ജയരാജന്‍ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.യ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിട്ടുണ്ട്.